Kodiyeri against vigilance

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ ഹൈക്കോടതി പരാമര്‍ശം വിജിലന്‍സിനെതിരായ കുറ്റപത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുഖ്യമന്ത്രി പറയുന്നതു പോലെ തുള്ളിക്കളിക്കുന്ന സ്ഥാപനമായി വിജിലന്‍സ് മാറി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം വിജിലന്‍സ് ഒരു കേസും തെളിയിക്കില്ലെന്നും കോടിയേരി പറഞ്ഞു.

വിജിലന്‍സ് സംവിധാനം ഉടന്‍ പുനസംഘടിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top