രക്ഷാപ്രവര്‍ത്തനം പട്ടാളത്തിനെ ഏല്‍പ്പിക്കണമെന്നത് ചെന്നിത്തലയുടെ കുബുദ്ധിയെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയം നേരിടാന്‍ പട്ടാളത്തെ ചുമതല ഏല്‍പ്പിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കുബുദ്ധിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. സൈന്യത്തെ ചുമതല ഏല്‍പ്പിച്ചാല്‍ സിവില്‍ ഭരണം ഇല്ലാതാകുമെന്നും കോടിയേരി വ്യക്തമാക്കി.

നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പട്ടാളത്തിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയോട് സൈന്യത്തിന് പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കാനുള്ള തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്നും ചെന്നിത്തല പറഞ്ഞു.

Top