ഓഖി ദുരന്തത്തില്‍ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോള്‍ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുഖ്യമന്ത്രിയെ ടെലിഫോണില്‍ വിളിക്കാന്‍ പോലും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റാണെന്നും, കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ചതായും കോടിയേരി വിമര്‍ശിച്ചു.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും കണ്ടെത്തുന്നതിന് തിരച്ചില്‍ തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

വിഴിഞ്ഞത്ത് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ സുനാമി ഉണ്ടായപ്പോള്‍ നടത്തിയതിനെക്കാള്‍ വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നും, എല്ലാവരോടും അതിനോട് സഹകരിക്കണമെന്നും, അവസാനത്തെ ആളിനേയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

മാത്രമല്ല, സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും, എന്ത് സംവിധാനവും സര്‍ക്കാര്‍ ഒരുക്കുമെന്നും, രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top