തിരുവനന്തപുരം: ജനതാദള്‍ യു യു.ഡി.എഫ് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് ശിഥിലമാകുന്നതിന്റെ സൂചനയാണ് ജെഡിയുവിന്റെ തീരുമാനം. ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും, സീറ്റുള്‍പ്പടെ ഒരുപാധിയും ജെഡിയു എല്‍ഡിഎഫിന് മുന്നില്‍ വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ജനതാദള്‍ യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണയായി. ഇത് സംബന്ധിച്ച് തന്റെ തീരുമാനം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ അറിയിച്ചു.
യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജും പറഞ്ഞു.
അന്തിമ തീരുമാനം എടുക്കാനുള്ള നിര്‍ണായക യോഗങ്ങള്‍ തിരുവനന്തപുരത്ത് തുടരുകയാണ്. ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ.പി. മോഹനനും നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തിന് അദ്ദേഹവും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാനെന്ന് യുഡിഎഫ് വിമര്‍ശിച്ചു.