തിരുവനന്തപുരം: സിപിഎമ്മിന്റെ രാമായണ മാസാചരണ വാര്‍ത്ത നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംഘടിപ്പിക്കുന്ന സംസ്‌കൃത സംഘം സിപിഐഎമ്മിന്റെ സംഘടനയല്ലെന്നും കോടിയേരി പറഞ്ഞു. സ്വതന്ത്ര സംഘടനയുടെ പരിപാടി സിപിഐഎമ്മിനെതിരെയുള്ള ആയുധമാക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വിവാദത്തില്‍ അതൃപ്തി അറിയിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രതികരണം. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയല്ല തീരുമാനമെന്നാണ് സൂചന. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ച ചെയ്തു.സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും.
ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം പിന്നാലെ രാമായാണമാസാചരണവും ആചരിക്കാനാണ് സി.പി.എം തീരുമാനിച്ചിരുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംസ്‌കൃതസംഘമാണ് ഈ കര്‍ക്കടകത്തില്‍ രാമായണമാസാചാരണവുമായി രംഗത്തുവന്നത്.