ബാര്‍ കോഴക്കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നിലപാടെടുത്തതെന്ന് കോടിയേരി

Kodiyeri Balakrishanan

കോട്ടയം: ബാര്‍ കോഴക്കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നിലപാടെടുത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top