തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി ഉത്തരവ് നിയമനിര്‍മാണം വഴി മറികടക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍.
ക്യാമ്പസില്‍ രാഷ്ട്രീയം വിലക്കിയാല്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
അതേസമയം, വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണെങ്കില്‍ വിധിയില്‍ ഇടപെടണമെന്നും വി.എസ് പറഞ്ഞു.