തിരുവനന്തപുരം: ഇന്നലെ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്റെ തുടർച്ചയാണ് ഇന്നുണ്ടായ ആക്രമണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിനെതിരായ വലിയ ജനരോഷമുണ്ടായപ്പോൾ അത് പൊലീസിനെതിരെ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നത്. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായി നടപ്പാക്കിയതാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
‘അത്യന്തം പ്രകോപനമായ സംഭവങ്ങൾ സൃഷ്ടിക്കുക. ശേഷം ഭീഷണിയുണ്ടെന്ന് ഉറപ്പുവരുത്തുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുക. ഇതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ തുടർച്ചയായാണ് ഇന്ന് പാലക്കാട് നടന്ന ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം. എന്നിട്ട് പൊലീസിന്റെ വീഴ്ചയെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ജനങ്ങൾ ആക്രമണങ്ങൾക്കെതിരായി ഒറ്റക്കെട്ടായി നിൽക്കണമെന്നും സമാധാനം സ്ഥാപിക്കാൻ മുൻഗണന നൽകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.