‘ഫാസിസത്തെ നേരിടാന്‍ മുസ്‌ലീം ലീഗിനാകില്ല’, ഹിന്ദു വര്‍ഗീയതയ്ക്ക് മുസ്‌ലീം വര്‍ഗീയത ബദലല്ല

KODIYERI

തിരുവനന്തപുരം: വേങ്ങരയില്‍ ഇടതു രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ഥിയാകും ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതിമത ഘടങ്ങള്‍ മാനദണ്ഡമാവില്ല. ഇടതുപക്ഷം ഇവിടെ ശക്തമായ മത്സരം കാഴ്ച വയ്ക്കുമെന്നും കോടിയേരി പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമാകും ഉണ്ടാവുക. മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്ന മത്സരമാകുമെന്നും പറഞ്ഞ കോടിയേരി ഫാസിസത്തെ നേരിടാന്‍ മുസ്‌ലീം ലീഗിനാകില്ല എന്നും ഹിന്ദു വര്‍ഗീയതയ്ക്ക് മുസ്‌ലീം വര്‍ഗീയത ബദലല്ല എന്നും കൂട്ടിച്ചേര്‍ത്തു.

Top