തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിയെ അധികാര ഭ്രഷ്ടമാക്കി ബിജെപി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്കു ജീവനുള്ള കാലത്തോളം നടപ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വേണ്ടി വന്നാല്‍ വിമോചന സമരം നടത്തുമെന്ന് അഭിപ്രായപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അയച്ച തുറന്ന കത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വിശ്വാസം നാള്‍ക്കുനാള്‍ കൂടുതല്‍ നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ കരുത്തോടെ മുന്നോട്ടു പോകുകയാണ്. പിണറായി സര്‍ക്കാര്‍ ഇന്ത്യയ്ക്കു പുതിയ ദിശാബോധം നല്‍കുന്ന രാഷ്ട്രീയ ശക്തിയാണ്. ഈ സര്‍ക്കാരിനേയും സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ബിജെപി ഭയക്കുകയാണ്- കോടിയേരി പറഞ്ഞു.
ജനരക്ഷാ യാത്രയെ സിപിഎം ഭയക്കുന്നുവെന്ന കുമ്മനത്തിന്റെ കണ്ടുപിടുത്തം ഈ ആണ്ടിലെ വലിയ തമാശയാണെന്നും കോടിയേരി പരിഹസിച്ചു.