സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമമെന്ന് കോടിയേരി

KODIYERI

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മേയര്‍ക്കെതിരെ നടന്ന ആക്രമണം ഇതിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.

കോര്‍പ്പറേഷന്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മേയര്‍ക്കെതിരെ ആസുത്രിതമായ ആക്രമണമാണ് നടന്നത്. കൗണ്‍സിലര്‍മാരല്ലാത്തവരാണ് ആക്രമണത്തിന് പിന്നില്‍. ചരിത്രത്തിലില്ലാത്ത സംഭവമാണ് തിരുവനന്തപുരത്ത് നടന്നതെന്നും കോടിയേരി പറഞ്ഞു.

കരിക്കകത്ത് സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി ആക്രമണം നടത്തുകയായിരുന്നുവെന്നും കോടിയേരി ആരോപിച്ചു.

അതേ സമയം, ബി.ജെ.പി ആക്രമണങ്ങള്‍ക്കെതിരെ സി.പി.എം തിങ്കളാഴ്ച തലസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുകയാണ്. അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Top