kodiyeri balakrishnan against vellapaally natesan

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കില്‍ വെള്ളാപ്പള്ളി നടേശനെ ചാട്ടവാറുകൊണ്ട് അടിച്ചേനെയെന്ന് കോടിയേരി പറഞ്ഞു. സമത്വമുന്നേറ്റ യാത്രക്കിടയില്‍ നിയമനത്തിലൂടെ ലഭിച്ച കോടികളുടെ കണക്ക് വെള്ളാപ്പള്ളി പരസ്യപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളം ഭ്രാന്തലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തുന്ന തെക്കന്‍മേഖല സെക്യുലര്‍ മാര്‍ച്ച് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top