അമിത്ഷാ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു; തുറന്നടിച്ച് കോടിയേരി

Kodiyeri-

തിരുവനന്തപുരം: അമിത്ഷാ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എന്‍ഡിപിയുടെ നിലപാട് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് അനുകൂല നിലപാട് എന്‍എസ്എസ് എടുക്കുമെന്ന് കരുതുന്നില്ലെന്നും എന്‍എസ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചിരുന്നു. അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കുമെന്നും എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

എന്‍എസ്എസും എസ്എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.

Top