അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ, അവരെ പാര്‍ട്ടി പുറത്താക്കി:കോടിയേരി

തിരുവനന്തപുരം: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫൈസലും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. പാര്‍ട്ടിക്കുള്ളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇരുവരും മാവോയിസ്റ്റുകളാണെന്നു വ്യക്തമായി മനസിലാക്കിയതു കൊണ്ടാണ് പുറത്താക്കിയതെന്നും കോടിയേരി വ്യക്തമാക്കി.

ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി ഒരുമാസം മുന്‍പു തന്നെ അംഗീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് അംഗീകാരം നല്‍കുകയും ചെയ്തു കോടിയേരി പറഞ്ഞു.

Top