തിരുവനന്തപുരം: ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതിലില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പ്പെട്ട സ്ത്രീകള്‍ പങ്കെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
30 ലക്ഷം സ്ത്രീകളോളം പരിപാടിയില്‍ പങ്കെടുക്കുമെന്നും പങ്കെടുക്കുന്നവര്‍ 3 മണിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു മുദ്രാവാക്യങ്ങളാണ് വനിതാ മതിലില്‍ പ്രധാനമായും ഉയരുന്നത്. കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീപുരുഷ തുല്യത നടപ്പിലാക്കുക തുടങ്ങിയവയാവ. എല്ലാ മതസ്ഥരും വനിതാ മതിലില്‍ അണിചേരും. പരിപാടി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കും, കോടിയേരി കൂട്ടിച്ചേര്‍ത്തു.