Kodiyeri Balakrishnan criticized K Babu

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി മന്ത്രി കെ.ബാബുവിനെതിരെ കടുത്ത ആരോപണങ്ങളുമായി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രി കെ.ബാബു ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയത് മന്ത്രിസഭ അറിയാതെയാണെന്നും, ബാബുവിനെതിരെ നിയമസഭാ സമിതിയുടെ അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ക്രമപ്രശ്‌നത്തിലൂടെ ആവശ്യപ്പെട്ടു.

മന്ത്രിസഭയുടെ നിഴലില്‍ നിര്‍ത്തി എക്‌സൈസ് മന്ത്രി തീരുമാനം എടുക്കുകയായിരുന്നുവെന്നും സഭയുടെ മേശപ്പുറത്ത് വച്ച രേഖകള്‍ പൂര്‍ണമല്ലെന്നും, മുഖ്യമന്ത്രിയും, എക്‌സൈസ് മന്ത്രിയും മാത്രം ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം നിയമവകുപ്പിന്റെ അന്വേഷണം ആവശ്യമില്ലെന്നും, നടപടി ക്രമം പാലിച്ചാണ് ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് തീരുമാനം എടുത്തതെന്നും, ക്യാബിനറ്റ് നോട്ട് തിരുത്തിയിട്ടില്ലെന്നും, സെക്ഷനില്‍ വന്ന പിശക് കാരണമാണ് ഭേദഗതി വേണ്ടിവന്നതെന്നും മന്ത്രി ബാബുവും വ്യക്തമാക്കി.

Top