kodiyeri balakrishnan facebook post

തിരുവനന്തപുരം: മാധ്യമം എന്നത് വ്യവസായം മാത്രമല്ല, സാമൂഹ്യപ്രതിബദ്ധതയുള്ള സംരംഭം കൂടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സാധാരണക്കാരുടെ ശബ്ദമാകാന്‍ പല മാധ്യമങ്ങള്‍ക്കും സാധിക്കുന്നില്ല അത് തിരുത്തപ്പെടണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും ഓരോ മാധ്യമ പ്രവര്‍ത്തകരും മനസിലാക്കി സ്വയം തിരുത്തി മുന്നേറണമെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

സാമൂഹ്യപ്രതിബദ്ധത വിസ്മരിച്ചുള്ള മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വനിതകള്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചത് നല്ല സൂചനയാണെന്നും പറയുന്നു.

അഴിമതിക്കാരെയും ദുര്‍നടപ്പുകാരെയും തുറന്നുകാട്ടാനുള്ള മാധ്യമപ്രവര്‍ത്തനത്തെ ഞങ്ങളും ഈ നാടും എതിര്‍ക്കില്ല. മാധ്യമ സ്‌ഫോടനത്തിന്റെ കാലഘട്ടമാണിത്.

പത്രം, റേഡിയോ, ടി വി എന്നിവയ്ക്ക് പുറമെ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുടെ സാന്നിധ്യവും പ്രസക്തിയും വളര്‍ന്നിരിക്കുന്നു. മിക്ക മാധ്യമങ്ങളെയും കോര്‍പ്പറേറ്റുകള്‍ വിഴുങ്ങുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

Top