തിരുവനന്തപുരം: കേരളപ്പിറവിയുടെ 60ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടനമാണ് ഇന്ന് നടത്തിയത്. ഇനിയുള്ള പരിപാടികളില്‍ ഗവര്‍ണ്ണറെയും മുന്‍ മുഖ്യമന്ത്രിമാരെയും ഉള്‍പ്പടെ എല്ലാവരെയും ക്ഷണിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.