തിരുവനന്തപുരം : നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നിലപാട് തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തീരുമാനത്തില്‍ പങ്കാളിയായവര്‍ക്കുള്ള മറുപടിയാണ് സിപിഐഎമ്മിന്റെ പ്രസ്താവന. അമ്മയിലെ ഇടത് പ്രതിനിധികള്‍ സിപിഐഎം അംഗങ്ങളല്ല. അതിനാല്‍ വിശദീകരണം തേടേണ്ടതില്ല. സിപിഐഎമ്മിന്റെ നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ കോടിയേരി പിന്തുണച്ചു. മോഹന്‍ലാലിനെതിരായ അക്രമോത്സുകമായ പ്രതിഷേധം തെറ്റാണ്. മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.