തിരുവനന്തപുരം: മുസ്ലീംലീഗിന്റെ ദേശീയ അദ്ധ്യക്ഷനായിരിക്കെ മതാതീത സാഹോദര്യം വളര്‍ത്തുന്നതിന് യത്‌നിച്ച നേതാവായിരുന്നു ഇ.അഹമ്മദെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കണ്ണൂര്‍ ജില്ല ദേശീയരാഷ്ട്രീയത്തിന് സംഭാവന ചെയ്ത നേതാക്കളിലൊലാളാണ് അഹമ്മദ്. കണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍ മുതല്‍ സംസ്ഥാന വ്യവസായ മന്ത്രിയും കേന്ദ്രമന്ത്രിയും വരെയുള്ള പദവികള്‍ വഹിച്ചു. വിദേശകാര്യ പ്രതിനിധിയായി രാജ്യാന്തര വേദികളിലും വ്യക്തിത്വം തെളിയിച്ചു.
അമേരിക്കന്‍ ആണവ കരാറിന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ താല്പര്യത്തെ അടിയറവച്ചപ്പോഴും ബാബറി മസ്ജിദ് തകര്‍ത്ത ഘട്ടത്തിലുമുള്‍പ്പെടെ പല സന്ദര്‍ഭങ്ങളിലും ന്യൂനപക്ഷസംരക്ഷണം, സാമ്രാജ്യത്വ വിരുദ്ധ നിലപാട് എന്നിവയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടായിരുന്നെങ്കിലും പൊതുവില്‍ ദേശീയബോധം വളര്‍ത്തുന്നതിന് പങ്ക് വഹിച്ച നേതാവാണ്. നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ദീര്‍ഘകാലമായി അടുപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തില്‍ കോടിയേരി പറഞ്ഞു.