തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടേത് മികച്ച പ്രകടനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എല്‍ഡിഎഫിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ കൂടി. പത്തു ശതമാനത്തോളം വോട്ടിന്റെ വര്‍ധനയാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. കടുത്ത മത്സരം നടന്നതിന്റെ ഫലമാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തോളം കുറഞ്ഞത്.
ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം സമ്മാനിച്ചതെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ആറിരട്ടി വോട്ടു നേടുമെന്നായിരുന്നു അവരുടെ പ്രഖ്യാപനമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.