തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അതിന്റേതായ സംവിധാനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സുപ്രീം കോടതി വിധി പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
ഇതേ നിലപാടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ വ്യക്തമാക്കിയിരുന്നു. ടിപി സെന്‍കുമാറിന്റെ പുനര്‍നിയമന കാര്യത്തില്‍ സുപ്രീം കോടതി വിധി പരിശോധിച്ച ശേഷം നടപടിയെടുക്കും. സുപ്രീം കോടതി വിധി അന്തിമമാണ്. ഉചിതമായ തീരുമാനമെടുക്കും. അതില്‍ സംസ്ഥാന സര്‍ക്കാരിന് മറ്റു പ്രശ്‌നങ്ങളില്ല. വിധി വന്ന് പിറ്റേന്ന് നടപ്പാക്കുമെന്ന് വിശ്വസിച്ചവര്‍ക്കാണ് തെറ്റുപറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.