തൃശൂര്‍ : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്ന സംഭവം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
ഫേസ് ബുക്ക് പോസ്റ്റ് ചുവടെ
മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടെന്നുള്ള വാര്‍ത്ത അത്യന്തം വേദനാജനകവും അപലനീയവുമാണ്.
ആര് എസ് എസ് സംഘപരിവാരങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാന ഹത്യകളെയാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്.
ഈ പാതകത്തിന് പിറകിലുള്ളവരെ കണ്ടെത്തി, അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉടനുണ്ടാവണം.