തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ് ക്യാബിനറ്റ് പദവി നല്‍കിയതിനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.
സര്‍ക്കാര്‍ അഴിമതിക്കാരെ സഹായിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കാണ് ഉമ്മന്‍ ചാണ്ടി സ്ഥാനമാനങ്ങള്‍ നല്‍കുന്നതെന്നും കോടിയേരി ആരോപിച്ചു.
മുഖ്യ വിവരാവകാശ കമ്മീഷണറായുള്ള വിന്‍സന്റ് എം പോളിന്റെ നിയമനവും സര്‍ക്കാരിന്റെ പ്രത്യുപകാരമായി കണ്ടാല്‍ മതിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനര്‍ത്ഥികളെ പറ്റി പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് ശേഷമേ സ്ഥാനര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യു. എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തതിന് ശേഷം പോളിറ്റ് ബ്യൂറോയുമായി കൂടിയാലോചിച്ച ശേഷമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവൂ എന്നും കോടിയേരി വ്യക്തമാക്കി.