പാലാ: പാലായിലെ ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാലായിലെത്തും. കോടിയേരിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് തല അവലോകന യോഗങ്ങള്‍ ചേരുകയും ബൂത്ത് തല സ്‌ക്വാഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.
അതേസമയം, പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജോസഫ് വിഭാഗം ഇന്ന് യോഗം ചേരും. വൈകീട്ടാണ് നിയോജക മണ്ഡലം കമ്മിറ്റി യോഗം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെ വാഹന പ്രചാരണത്തിനും ഇന്ന് തുടക്കമാകും.