kodiyeri balakrishnan-press meet

തിരുവനന്തപുരം: ജേക്കബ് തോമസ് അഴിമതിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥ കേരളത്തില്‍ പാടില്ല മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ക്രിമിനല്‍ പ്രവര്‍ത്തനമാണന്നും കോടിയേരി പറഞ്ഞു .

ഭക്ഷ്യഭദ്രതാ നിയമം അതേപടി നടപ്പിലാക്കിയാല്‍ റേഷന്‍ സംവിധാനം പാടെ തകരും മുന്‍ഗണനാ ലിസ്റ്റില്‍ അപാകതകളുണ്ട്.

കാര്‍ഡുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്ഷേപങ്ങള്‍ മുഴുവന്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top