കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനം ഉപയോഗിച്ചത് പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

വടകര : ജനജാഗ്രത യാത്രയില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനം ഉപയോഗിച്ചത് പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല, മുന്‍പും ഫൈസലിന്റെ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും കോടിയേരി വടകരയില്‍ പറഞ്ഞു.

അതെസമയം ജനജാഗ്രതാ ജാഥയുടെ സംഘാടക സമിതിയിലുള്ള ഐഎന്‍എല്‍ നേതാവ് പറഞ്ഞിട്ടാണ് താന്‍ കോടിയേരിക്ക് വാഹനം വിട്ടുനല്‍കിയതെന്ന് ഫൈസല്‍ പറഞ്ഞു.

മുസ്ലീം ലീഗിന്റെയും ബിജെപിയുടെയും ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും ഫൈസല്‍ അറിയിച്ചു.

Top