തിരുവനന്തപുരം: ബിജെപി നേതാവ് പ്രതിയായ കള്ളനോട്ടടി കേസില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇതിന് പിന്നില്‍ വലിയ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. ബിജെപിക്ക് കേന്ദ്രത്തിലുള്ള സ്വാധീനം അന്വേഷണത്തിന് തടസമാകരുതെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പൊലീസ് പിടിയിലായ യുവമോര്‍ച്ച പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ശ്രീനാരായണപുരം ഏരാശേരി ഹര്‍ഷന്റെ മകനും ബിജെപി എസ്എന്‍ പുരം ബൂത്ത് പ്രസിഡന്റുമായ രാഗേഷ്, ഒളിവിലുള്ള ഇയാളുടെ സഹോദരന്‍ ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.
അമിതപലിശയ്ക്കു കടം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായിട്ടാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.