സിബിഐയെ ഉപയോഗിച്ച് പാര്‍ട്ടിയെ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കണ്ടന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri Balakrishnan

തിരുവനന്തപുരം : ഷുഹൈബ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈക്കോടതി വിധി പഠിച്ച ശേഷം മേല്‍ക്കോടതിയെ സമീപിക്കണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സിബിഐ അന്വേഷണം പറഞ്ഞ് കേസ് രാഷ്ട്രീയ വത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയാണെന്ന് കോണ്‍ഗ്രസും അംഗീകരിച്ചതാണ്, ആര്‍എസ്എസിന് നേരിട്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഏജന്‍സിയാണ് സിബിഐയെന്നും കോടിയേരി പറഞ്ഞു.

സിബിഐയെ ഉപയോഗിച്ച് പാര്‍ട്ടിയെ ഭയപ്പെടുത്താമെന്ന് ചിലര്‍ വിചാരിക്കുന്നുണ്ട്. ഒരു അന്വേഷണത്തേയും സിപിഐഎം ഭയക്കുന്നില്ലന്നും കോടിയേരി വ്യക്തമാക്കി.

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയായിരുന്നു ഹൈക്കോടതിയുടെ നടപടി.

Top