kodiyeri balakrishnan-urges-for-leadership-should-stop-violance

തിരുവനന്തപുരം: സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണം. കേരളത്തിലെ സംഘര്‍ഷങ്ങള്‍ ദേശീയതലത്തില്‍ തെറ്റായ പ്രചാരണത്തിന് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള സംഘടനാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

കൊലപാതകം നടന്നാല്‍ രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കെട്ടിവെയ്ക്കാതിരിക്കുകയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളസാക്ഷികളെ സൃഷ്ടിക്കാതിരിക്കുകയും ചെയ്താല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.

Top