ലീഗില്‍ കൂട്ടത്തല്ല്, കെ.എന്‍ ഖാദര്‍ സീറ്റ് നേടിയത് ഭീഷണി മുഴക്കി ; കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

കൊച്ചി: വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മുസ്ലിം ലീഗ് രാഷ്ട്രീയപരമായും സംഘടനാപരമായും പ്രതിസന്ധിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയാണ് കെ എന്‍ എ ഖാദര്‍ സീറ്റ് നേടിയതെന്നും, ലീഗിലെ തര്‍ക്കം വേങ്ങരയില്‍ എല്‍ ഡി എഫിന് ഗുണം ചെയ്യുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ഫാസിസത്തിനെതിരെയുള്ള ലീഗിന്റെ സംസാരം വെറും വാചകമടി മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

 

Top