kodiyeri controversial statement; support p jayarajan

കണ്ണൂര്‍: വിവാദ പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്.

പാര്‍ട്ടി കേന്ദ്രങ്ങള്‍ അക്രമിക്കാനെത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകരുതെന്ന് പി ജയരാജന്‍ പറഞ്ഞു.

പിന്നീടൊരിക്കലും അക്രമത്തിനായി വരാന്‍ തോന്നരുത്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കോടിയേരി പറഞ്ഞതെന്നും പി ജയരാജന്‍ വിശദീകരിച്ചു.

പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമം നടത്താന്‍ എത്തുന്നവരെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശമാണ് വിവാദമായത്.

നിയമവാഴ്ചയെ വെല്ലുവിളിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

Top