തിരുവനന്തപുരം: അധികാരമേല്‍ക്കാന്‍ പോകുന്ന ഇടതു മന്ത്രിസഭയിലെ എല്ലാവരും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ളവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഈ മന്ത്രിസഭയില്‍ എല്ലാവരും എല്‍ഡിഎഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ളവരാണ്. സുസ്ഥിര വികസനത്തിന്റെ, സമഗ്ര വികസനത്തിന്റെ സമാനതകളില്ലാത്ത മാതൃകകള്‍ രാജ്യത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മാനിഫെസ്റ്റോയിലെ ഓരോ ഇനവും ഈ സര്‍ക്കാര്‍ നടപ്പിലാക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. അതിനായി ഒരു വര്‍ക്കിംഗ് കലണ്ടറും കൃത്യമായ മോണിറ്ററിംഗും ഉണ്ടാവും. കേരളത്തെ മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളമാക്കി മാറ്റാന്‍ ഈ ജനകീയ സര്ക്കാരിന്റെ പിന്നില്‍ കേരളമാകെ അണിനിരക്കുമെന്നതില്‍ സംശയമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
(കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരും. ഓരോ കേരളീയനും ഏറെ പ്രതീക്ഷ നല്‍കുന്ന അവസരമാണിത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഈ മന്ത്രിസഭയില്‍ എല്ലാവരും എല്‍ ഡി എഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ളവരാണ്. സുസ്ഥിര വികസനത്തിന്റെ, സമഗ്ര വികസനത്തിന്റെ സമാനതകളില്ലാത്ത മാതൃകകള്‍ രാജ്യത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മാനിഫെസ്റ്റോയിലെ ഓരോ ഇനവും ഈ സര്‍ക്കാര്‍ നടപ്പിലാക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. അതിനായി ഒരു വര്‍ക്കിംഗ് കലണ്ടറും കൃത്യമായ മോണിറ്ററിംഗും ഉണ്ടാവും. കേരളത്തെ മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളമാക്കി മാറ്റാന്‍ ഈ ജനകീയ സര്ക്കാരിന്റെ പിന്നില്‍ കേരളമാകെ അണിനിരക്കുമെന്നതില്‍ സംശയമില്ല.
ലോകത്തെമ്പാടുമുള്ള മലയാളികള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവണം, വരും തലമുറയുടെ ഭാവി ശോഭനമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഈ സര്‍ക്കാരിന്റെ സംരക്ഷകരായി ഓരോ മലയാളിയും നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കണം.
തീര്‍ച്ചയായും ഏവര്‍ക്കും അഭിമാനത്തോടുകൂടി, ഇത് ഞങ്ങളുടെ സര്‍ക്കാരാണ് എന്ന് തലയുയര്‍ത്തി പറയാവുന്ന അന്തരീക്ഷം കേരളത്തിലുണ്ടാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.