വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ലയെന്ന് കോടിയേരി ബാലകൃഷ്ണന്‍

KODIYERI

തിരുവനന്തപുരം : വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ലയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വീരേന്ദ്രകുമാര്‍ നിലപാട് അറിയിച്ചാല്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ ജെഡിയു-ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കും.

യുഡിഎഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചേക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനം.

Top