തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളെ സര്‍ക്കാരിനെതിരേ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഡിജിപി ഓഫീസിനു മുന്നിലെ സമരത്തിലൂടെ നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനായിരുന്നു അവിടെ നടന്നത്. ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തില്‍തന്നെ ജിഷ്ണുവിന്റെ കുടുംബം സമരത്തിനെത്തിയത് യാദൃശ്ചികമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.