പാലത്തായി കേസില്‍ ജാമ്യം അനുവദിച്ചത് സര്‍ക്കാര്‍ പരിശോധിക്കണം; കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച സംഭവം സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ഒടുവില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ഇടപെടല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ചില വിവരങ്ങള്‍ കൂടി ലഭിച്ച ശേഷം പോക്‌സോ സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് കോടതി അറിയിച്ചതായാണ് മനസിലാകുന്നത്. കേസില്‍ പ്രതിയ്ക്ക് ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top