ദുബൈ: കേരളം കൈവരിച്ച നവോഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ നടക്കുന്ന കൊണ്ടുപിടിച്ച നീക്കങ്ങള്‍ എതിര്‍ത്തു തോല്‍പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സങ്കുചിത ജാതി, മത ചിന്തകള്‍ക്കതീതമായി മാനവികതക്ക് ഊന്നല്‍ നല്‍കിയതാണ് നാരായണ ഗുരുവിന്റെ മഹത്വമെന്ന് കോടിയേരി പറഞ്ഞു. കേരളത്തില്‍ നിന്ന് ജാതീയത തുടച്ചു മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് ഗുരു വഹിച്ചത്.
പിന്നീട് വന്ന സാമൂഹിക നവോഥാന പ്രസ്ഥാനങ്ങള്‍ നല്ല തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ സാധിച്ചതും കേരളത്തെ മാറ്റി തീര്‍ക്കുന്നതില്‍ വലിയ പങ്കു വഹിച്ചതായി കോടിയേരി പറഞ്ഞു.
ദുബൈയില്‍ സംഘടിപ്പി ഗുരുസ്മൃതി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.