പാചകവാതക വിലവര്‍ധനവ് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: പാചകവാതക വിലവര്‍ധനവ് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും കോടിയേരി കുറ്റപ്പെടുത്തി.

എല്ലാമാസവും സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് മാര്‍ച്ചോടെ പാചകവാതക സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കംമെന്നും, പാവപ്പെട്ടവന്റെ അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കി കൊടുക്കണമെന്ന താല്‍പര്യമാണ് നീക്കത്തിനു പിന്നിലെന്നും കോടിയേരി ആരോപിച്ചു.

Top