കൊച്ചി: സിപിഐഎം സംസ്ഥാന സമിതിയിലേക്ക് പി ശശിയെ തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നു എന്നുവേണം ഇതില്‍ നിന്നും മനസിലാക്കാനെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സ്ത്രീ പീഡന പരാതിയില്‍ പി ശശി അച്ചടക്ക നടപടി നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെറ്റ് തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്ന് കോടിയേരി വ്യക്തമാക്കിയത്. 89 അംഗസംസ്ഥാന സമിതിയില്‍ 16 പുതുമുഖങ്ങളാണുള്ളത്. മുന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി എന്നിവരും സംസ്ഥാന സമിതിയില്‍ അംഗങ്ങളാവും.