കോഴിക്കോട്: നയപരമായി യോജിച്ചു നില്‍ക്കുന്നവരുമായി മാത്രമേ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനാകൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉദാരവത്ക്കരണ നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസുമായി യോജിക്കാനാവില്ല. എന്നാല്‍ വര്‍ഗീയതക്കെതിരെ യോജിച്ച പോരാട്ടമാവാമെന്നും കോടിയേരി വ്യക്തമാക്കി.സി പി ഐ (എം) ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ നിരന്തരമായ ശ്രമം നടത്തണമെന്നും കോടിയേരി പറഞ്ഞു. ദേവസ്വം നിയമനങ്ങളിലെ സംവരണ വിഷയത്തില്‍, ചില സംഘടനകള്‍ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്.ഇടതുപക്ഷത്തിന്റെ നിലപാട് സാമ്പത്തിക സംവരണമല്ല. എല്ലാ വിഭാഗത്തിലുംപ്പെട്ട പാവങ്ങള്‍ക്ക് സംവരണം വേണമെന്നാണ് സി പി ഐ (എം) നിലപാട്.
ദേവസ്വം നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് ചരിത്രപരമായ നടപടിയാണ്.എല്‍ഡിഎഫ് പ്രകടന പത്രികയില്‍ തന്നെ ഇക്കാര്യ വ്യക്തമാക്കിയിരുന്നതായും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച പുരോഗമനപരമായ നിലപാടിനെ വക്രീകരിച്ച്, മുതലെടുപ്പ് നടത്താനാണ് സമുദായ നേതാക്കള്‍ ശ്രമിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ചില സംഘടനാ നേതാക്കള്‍ സമുദായ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.