തിരുവനന്തപുരം: വിജിലന്‍സിനെതിരായ ഹൈക്കോടതി പരാമര്‍ശം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എക്‌സിക്യൂട്ടിവിനുള്ള അംഗീകാരം ജൂഡീഷ്യറിയും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാത്തത് എന്തുകൊണ്ടാണെന്നും ഡയറക്ടറെ നിലനിര്‍ത്തി എങ്ങിനെ മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം പരിസ്ഥിതിക്കനുകൂലമായ നിര്‍മ്മാണങ്ങളാണ് മൂന്നാറില്‍ വേണ്ടതെന്നും ഇതിനായി സമഗ്ര നിയമനിര്‍മ്മാണം നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മൂന്നാര്‍ വിഷയത്തില്‍ പ്രതികരിച്ചു.