തലസ്ഥാനത്തെ സംഘര്‍ഷം ; പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണമെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ബിജെപി സംസ്ഥാന നേതാക്കളുടെ ഗൂഢശ്രമമാണ് സംഘര്‍ഷത്തിന് പിന്നിലെന്നും, ആര്‍എസ്എസും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

തലസ്ഥാനത്തെ അക്രമം നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും ചൂണ്ടിക്കാട്ടിയിരുന്നു.

തലസ്ഥാനത്തെ ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും, പൊലീസിന്റെ സാന്നിധ്യത്തിലാണു ബിജെപി അക്രമം അഴിച്ചുവിട്ടതെന്നും, നേതൃത്വത്തിന്റെ അറിവോടെ രാഷ്ട്രീയ മുതലെടുപ്പിനാണു ബിജെപി ശ്രമിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചിരുന്നു.

അതേസമയം, തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായി. കരിക്കകത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കാണ വെട്ടേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top