Kodiyeri-state-budget-oommen chandy

തിരുവനന്തപുരം: ബജറ്റ് രഹസ്യമായി സൂക്ഷിക്കാന്‍ പോലും പറ്റാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബജറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് കൈക്കൂലി വാങ്ങിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിത്. അതു ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. രണ്ടു എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പ്രതിപക്ഷത്തിനുള്ള ജനാധിപത്യ അവകാശം പോലും സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഇന്ന് പ്രതിപക്ഷത്തിനു സംസാരിക്കാന്‍ മൈക്ക് പോലും അനുവദിക്കുകയുണ്ടായില്ല. നിയമസഭ പ്രഹസനമായി മാറിയിരിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

മാണിക്ക് ഒരു നീതിയും ബാബുവിന് മറ്റൊരു നീതിയുമാണ് ഉമ്മന്‍ചാണ്ടി കണക്കാക്കുന്നത്. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ഒരു നിയമവും ബാധകമല്ല. ഏകാധിപതിയായ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയതായും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top