കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ ഒരിക്കലും സിപിഎം വിരുദ്ധനായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സിപിഎം നശിച്ചുകാണാന്‍ ടി.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെന്നും കോടിയേരി പറഞ്ഞു.
ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കാന്‍ ടി.പി ആഗ്രഹിച്ചിരുന്നില്ല.ചന്ദ്രശേഖരന്റെ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ നിന്ന് ആര്‍എംപി പിന്നോട്ടു പോയി.
ആര്‍എംപിയുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇന്ന് ആര്‍എംപി കെ.കെ.രമയുടെ മാത്രം പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും അത് പിരിച്ചു വിടുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.