തിരുവനന്തപുരം: മുത്തലാഖിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖിന്റെ പേരില്‍ മുസ്ലീം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബിജെപിക്കുള്ളതെന്നും കോടിയേരി കുറ്റപ്പെടുത്തി.
അതേസമയം, മുത്തലാഖ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടുന്ന കാര്യം വോട്ടിനിടണമെന്ന് കോണ്‍ഗ്രസ്സ് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാരിനെ സഹായിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്ന് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 28നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോക്‌സഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്.
വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഇതിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.