kodiyeri statement- bjp- udf relation

തിരുവനന്തപുരം: അമിത്ഷായുടെ നിര്‍ദേശ പ്രകാരം കേരളത്തില്‍ ബിജെപിക്കാര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍.

കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പരാജയത്തില്‍ നിരാശ പൂണ്ടാണ് ആര്‍എസ്എസ് അക്രമം നടത്തുന്നത്. സംസ്ഥാനത്തെ ആര്‍എസ്എസ് നടത്തുന്ന ആക്രമണം ആസൂത്രിതമാണ്.

കേന്ദ്ര നേത്വത്തിന്റെ പിന്തുണയോടെ നടക്കുന്ന ആക്രമണമാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

Top