കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ;വിശദീകരണവുമായി കോടിയേരി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന, ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസില്‍ ഉള്‍പ്പെട്ടയാളെ എത്രനേരം ചോദ്യം ചെയ്യണമെന്ന് പൊലീസ് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞത് തിരുത്തി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.

ഒരു മാധ്യമത്തില്‍ കേസില്‍ ഗൂഢാലോചന ഇല്ലെന്ന വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, മാധ്യമങ്ങള്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കേണ്ട എന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. പൊലീസ് അന്വേഷണം തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top