തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി കയറിയ മിനി കൂപ്പര്‍ കാര്‍ പിടിച്ചെക്കും.
മോട്ടോര്‍ വാഹന വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പത്ത് ലക്ഷത്തോളം നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഒരു വര്‍ഷമായി കേരളത്തില്‍ ഓടിക്കുകയാണ്.
മാത്രമല്ല, വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലി നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു വന്നത്.
നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം.
അതേസമയം, വിവിധ വിമാനത്താവളങ്ങള്‍ വഴി 11.7 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ഫൈസല്‍.
സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നാണ് കണ്ടെത്തല്‍.
സിപിഎം ജനജാഗ്രതായാത്രയില്‍ ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.