Kodiyeri want resing CM

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടേണ്ടിവന്ന മുന്‍മന്ത്രി കെ.ബാബുവിന്റെ പാത സോളാര്‍കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പിന്തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ധാര്‍മ്മികതയുടെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ രാജിവച്ചൊഴിയുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും പണം നല്‍കയതായി സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇരുവര്‍ക്കും ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കോടിയേരി വ്യക്തമാക്കി.

Top