Kodiyeri’s reply for A K Antoney

തിരുവനന്തപുരം: പഴഞ്ചന്‍ ആശയവും ശൈലിയുമായി മുന്നോട്ടു പോകുന്ന സിപിഎമ്മിനെ മ്യൂസിയത്തില്‍ വയ്ക്കണമെന്ന എ കെ ആന്റണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെട്ട കോണ്‍ഗ്രസിനെയാണ് മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതെന്ന് കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആന്റണി സിപിഎം വിരുദ്ധപ്രസ്താവന നടത്തുന്നു. സിപിഎമ്മിന് എതിരായ ആന്റണിയുടെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ല. ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ആന്‍ണി സ്വയം പരിഹാസ്യനാകുന്നുവെന്നും കോടിയേരി വ്യക്തമാക്കി.

അഴിമതിയുടെ കണികപോലും വച്ചുപൊറുപ്പിക്കില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റാനുള്ള ആര്‍ജവം രാഹുല്‍ഗാന്ധി കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top